അനന്തൻ കട്ടപ്പന
കലിതുള്ളി ഒഴുകവേ
അറിവതുണ്ടോ നിന്റെ
ഇന്നലെകളെ
വെട്ടി തകർത്തിട്ട് കെട്ടിപ്പിടിപ്പിച്ച
കെട്ടിട ത്തണലിൽ കുളിർത്തപ്പോഴും
പറക്കുന്ന കരിതുപ്പുമാനീണ്ട
കുഴലുകൾ
നീല വാനത്തിലേക്കങ്ങുയർ -
ത്തുമ്പൊഴും
അറിഞ്ഞില്ലഡോ നീയൊരുത്തനും
അവളുടെ
പൊള്ളുന്നൊരുടലും വരണ്ടൊരാ
തൊണ്ടയും
പാടിപറഞ്ഞവൻ കോമാളിയും
അച്ചടുക്കി പതിച്ചവൻ
കാട്ടാളനും
പട്ടങ്ങളങ്ങനെ ഉയർന്നുയർന്നൊരുപാട്
താങ്ങുവാനാവാതെ മൗനമായ് അവനും
പരിഷ്‌കാര ചക്രം നിലപ്പിക്കുവാനെന്നു
മുദ്രകുത്തി പതിവു കാക്കുന്ന നിങ്ങളും
സഹിക്കുവാൻ താങ്ങുവാനാവാതെ
അവളൊന്നു
പൊട്ടിക്കരഞ്ഞുപോയ് സത്യം
സ്വയം
ആ മിഴിത്തുള്ളികൾ നിന്റെ
കണ്ണിൽ
ഭീതിയുയരുന്ന തിരകളായ്
തീരുന്നുവോ
ആ നേർത്ത ഗദ്ഗദം ആകെ
വിണ്ണിൽ
ആടിയുലയുന്ന കാറ്റായി
മാറുന്നുവോ
പിന്നെയും പഴിയും പിഴച്ചകാലം
എന്നുമുരിയാടി നിൽക്കുന്നു
നീ അത്ഭുതം
കരയട്ടെയാമനം തെല്ലൊന്നടങ്ങട്ടെ
ഉയരട്ടെ നിൻ ചിന്തയെന്നു
ഞാനും
കരയണം കണ്ണീരതൊഴുകണം
അണപൊട്ടി
ഉയരണം നിൻ ചിന്തയെന്നു
ഞാനും
അറിയണം മണ്ണിൻ മനസ്സുമീ
മാനുഷൻ
ഭയക്കണം ഒരു കുഞ്ഞു
പുൽനാമ്പിറുക്കുവാൻ
ഭയക്കണം നിങ്ങളും അവനുമിനി
നീയും
കരയട്ടെയാ മനം തണുക്കട്ടെയിവിടെ
ഇനി
ആ മിഴിനിറക്കാതെ അറിയട്ടെ ഏവരും
പുതുമകൾ വേണം
പരിഷ്ക്കരമാവണം
ആ പെരും തല
വിഴുങ്ങാതെ നമ്മളെ
ആ പെരും തല
വിഴുങ്ങാതെ നമ്മളെ


0 Comments