യുവതിയെ ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; പ്രതി പിടിയില്‍


കൊച്ചി: എറണാകുളം ഏലൂരില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. അങ്കമാലി സ്വദേശി ദീപുവിനെയാണ് ഏലൂർ പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. യുവതിയെ കഴുത്തറുത്ത ശേഷം ദീപു ഓടിരക്ഷപെടുകയായിരുന്നു. സാമ്ബത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് കാരണമെന്ന് പൊലീസ് കണ്ടെത്തി.

യുവതിയുടെ പേരിലുണ്ടായിരുന്ന ഓട്ടോ ഏറെക്കാലമായി വാടകക്ക് ഓടിച്ചിരുന്നത് ദീപുവാണ്. ഓട്ടോയുടെ വാടക സംബന്ധിച്ച്‌ ഇരുവരും തമ്മില്‍ തർക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഏലൂരില്‍ വെച്ച്‌ നേരിട്ട് കണ്ടപ്പോഴാണ് ദീപു യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. കയ്യില്‍ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ചാണ് ഇയാള്‍ യുവതിയുടെ കഴുത്ത് മുറിച്ചത്. ഉടൻ തന്നെ നാട്ടുകാർ ഏലൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ പിന്നീട് വിദഗ്‌ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments