സ്‌കൂളുകൾക്ക് ഇന്ന് ബാഗ് ഫ്രീ ഡേ


ഇടുക്കി: ശിശുദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന്  നവംബർ 14 ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബാഗ് ഫ്രീ ഡേ  ആയിരിക്കുമെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി അറിയിച്ചു.പാഠ്യേതര വിഷയങ്ങളില്‍ കുട്ടികൾ വ്യാപൃതരാകുക എന്ന ലക്ഷ്യത്തോടെ ഇതിനെക്കുറിച്ചുള്ള അറിയിപ്പ് സ്‌കൂളുകൾക്ക് നൽകാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് കളക്ടർ നിർദേശം നൽകി.

Post a Comment

0 Comments