വൃശ്ചിക പുലരിയില്‍ അയ്യപ്പനെ കാണാൻ ഭക്തജന തിരക്ക്


പമ്പ: വൃശ്ചിക മാസം ആരംഭിക്കുമ്പോൾ അയ്യപ്പനെ കാണാൻ ഭക്തജന തിരക്ക്. തന്ത്രി കണ്ഠര് രാജീവരുടെകാർമികത്വത്തില്‍ പുതുതായി ചുമതലയേറ്റ മേല്‍ ശാന്തി അരുണ്‍ നമ്ബൂതിരി ഇന്ന് പുലർച്ചെ  മുന്നു മണിക്ക് നട തുറന്നു. ഇന്ന് 70,00O പേരാണ് ഓണ്‍ ലൈൻ വഴി ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്.

അതിരാവിലെ മൂന്നു മണിക്ക് തുറന്ന ശബരിമല നട ഉച്ചയ്ക്ക് ഒരു മണിക്ക് അടയ്ക്കും. വൈകുന്നേരം മുന്നു മണിക്ക് വീണ്ടും തുറക്കുന്ന നട ഹരിവരാസനം പാടി രാത്രി 11 മണിക് അടക്കും. തിരക്കുണ്ടാകാൻ സാധ്യതയുള്ളതിനാല്‍ പമ്ബയിലും സന്നിധാനത്തും കൂടുതല്‍ പൊലിസിനെ വിന്യസിച്ചിട്ടുണ്ട്. സന്നിധാനത്ത് തങ്ങുന്ന ദേവസ്വം മന്ത്രി വി എൻ വാസവൻ രാവിലെ 8.30 ന് ഉദ്യോഗസ്ഥ അവലോകന യോഗം വിളിച്ചിട്ടുണ്ട്.

Post a Comment

0 Comments