കുടുംബശ്രീയിൽ തൊഴിലവസരം


ഇടുക്കി: ഇടുക്കി ജില്ലയിലെ കുടുംബശ്രീയുടെ വിവിധ സിഡിഎസുകളിലെ പ്രവര്‍ത്തനങ്ങള്‍  ഏകോപിപ്പിക്കുന്നതിന്  ആനിമേറ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് പട്ടിക വര്‍ഗ്ഗ വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

ഒഴിവുകളുടെ എണ്ണം ഒന്ന് , ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. വേതനം പ്രതിദിനം  800രൂപ. പ്രായ പരിധി 18  മുതല്‍ 45 വരെ.

     അപേക്ഷകര്‍  വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ, പകര്‍പ്പ് എന്നിവ  സഹിതം വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷകള്‍ നവംബർ 20 വൈകീട്ട് 5 ന്  മുൻപായി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍, കുയിലിമല, സിവില്‍ സ്റ്റേഷന്‍, പൈനാവ് പി.ഒ. ഇടുക്കി എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്  04862 -232223.

Post a Comment

0 Comments