കട്ടപ്പന: ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കട്ടപ്പന യുവമോർച്ചയുടെ നേതൃത്വത്തിൽ ഭക്ഷണം എത്തിച്ചു നൽകി. ഭക്ഷണം ഇല്ലാതെ ബുദ്ധിമുട്ടിയ അഞ്ചു കുടുംബങ്ങൾക്കാണ് കട്ടപ്പന യുവമോർച്ചയുടെ നേതൃത്വത്തിൽ ഭക്ഷണം എത്തിച്ചു നൽകിയത്.
യുവമോർച്ച ഇടുക്കി നിയോജകമണ്ഡലം പ്രസിഡണ്ട് സനിൽ സഹദേവനും. യുവമോർച്ച കട്ടപ്പന മുൻസിപ്പൽ പ്രസിഡന്റ് വൈഖരി ജി നായർ എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ ദിവസം കട്ടപ്പന കവിത ലോഡ്ജിൽ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾക്ക് രക്ഷകരായി സേവാഭാരതി-യുവമോർച്ച പ്രവർത്തകർ ഭക്ഷണവുമായി രംഗത്ത് വന്നിരുന്നു. ഉത്തർപ്രദേശിൽ നിന്നുള്ള തൊഴിലാളി യുവാക്കൾക്കാണ് അന്ന് ഭക്ഷണം എത്തിച്ചു നൽകിയത്.
1 Comments
��������
ReplyDelete