പണം വെച്ച് ചീട്ടുകളി; പത്തംഗ സംഘം പിടിയിൽ




അടിമാലി: പനംകൂട്ടിയിൽ പണം വെച്ച് ചീട്ടു കളിച്ച പത്തംഗ സംഘം പിടിയിൽ. പനംകുട്ടിയിലെ പഴയ ഷാപ്പിനു സമീപം വൈദ്യുതി വകുപ്പിന്റെ ഉപയോഗമില്ലാതെ കിടക്കുന്ന കെട്ടിടത്തിൽ നിന്നാണ് ചീട്ടു കളി സംഘത്തെ പിടി കൂടിയത്. സംഘത്തിൽ നിന്നും 12,580 രൂപയും, പത്ത്  മൊബൈൽ ഫോണുകളും, രണ്ട് മോട്ടോർ സൈക്കിളും പിടിച്ചെടുത്തു.

കല്ലാർകുട്ടി സ്വദേശികളായ പുത്തൻപുരയ്ക്കൽ സജിത്ത് (39), പുതുവിൽപുത്തൻവീട് അനിൽ (43), കാരകുന്നത്ത് മോഹനൻ (56), പുതുവിൽപുത്തൻവീട് സുനിൽകുമാർ (38), പോത്തനാംപുറത്ത് ജോർജ് (45), കൊച്ചുപറമ്പിൽ രാജു (38), മലയിൽ സന്തോഷ് (51), പനംകൂട്ടി സ്വദേശികളായ അമ്പാട്ട് സെബാസ്റ്റ്യൻ (58), പോത്തനാം പുറത്ത് റ്റിനു (28), ചൊവ്വേലിക്കുടി ജോർജ് (56) എന്നിവരാണ് അറസ്റ്റിലായത്.

മൂന്നാർ ഡിവൈ.എസ്പി എം  രമേശ്കുമാറിന് ലഭിച്ച രഹസ്യവിവര അടിസ്ഥാനത്തിൽ വെള്ളത്തൂവൽ പോലീസ് ഇൻസ്പെക്ടർ ആർ കുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. എസ്.ഐ:  സജി എൻ. പോൾ, സിവിൽ പോലീസ് ഓഫീസർ ജനീഷ്, ടോണി, ഷബിൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Post a Comment

0 Comments