തിരുവനന്തപുരം: കോവിഡ് ഭീതിയിൽ അതീവ ജാഗ്രതയിലാണ് സംസ്ഥാനം. പല രീതിയിലുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് സർക്കാർ ഏകോപിപ്പിക്കുന്നത്. അതിനിടയിൽ സമൂഹ മാധ്യമങ്ങളിൽ കോവിഡ് രോഗവുമായി ബന്ധപ്പെട്ട് നിരവധി വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇത്തരത്തിൽ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന വ്യാജ വാർത്തകൾ പടച്ചുവിടുന്നവരെ അകത്താക്കാൻ കേരള പൊലീസ് സൈബർ സെല്ലും ഒരുങ്ങി. ഇത് സംബന്ധിച്ച് കേരള പൊലീസ് സൈബർ സെല്ലിന്റെ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
കേരള പോലീസ് സൈബർ സെൽ യൂണിറ്റിന്റെ കുറിപ്പ്
കേരളത്തിലെ ഗ്രുപ്പുകൾ എല്ലാം സൈബർസെല്ലിന്റെ നിരീക്ഷത്തിൽ ആണ്. കൊറോണയെ പറ്റി ജനങ്ങളെ ഭയപ്പെടുത്തുന്ന സന്ദേശം കൈമാറിയാൽ 3 വർഷം വരെ തടവ് കിട്ടാവുന്ന ക്രിമിനൽ കുറ്റമാണ്. ആയതിനാൽ ഗ്രൂപ്പ് അഡ്മിൻ എല്ലാരും ശ്രദ്ധിക്കുക. ഒരാൾ സന്ദേശം കൈമാറിയാൽ ആദ്യം അറസ്റ്റു ചെയ്യുന്നതു ഗ്രൂപ്പ് അഡ്മിനെ ആയിരിക്കും. ആയതിനാൽ ഗ്രൂപ്പുകൾ ഡിലീറ്റ് ചെയ്‌യുകയോ. സെറ്റിംഗ്സ് മാറ്റി ഇടുകയോ ചെയ്യുക. ആരും കോറോണയുടെ ട്രോൾ പോസ്റ്റ് ഒന്നും ഗ്രൂപ്പിൽ ഇടേണ്ട. എല്ലാം ന്യൂസ് വഴി അറിയുന്നുണ്ടല്ലോ. സഹകരിക്കുക.
കേരള പോലീസ്
സൈബർ സെൽ യൂണിറ്റ്
തിരുവനന്തപുരം
0 Comments