പുറ്റടിയിൽ ഡോക്ടറടക്കമുള്ള ജീവനക്കാരെ ഹെൽത്ത്‌ ഇൻസ്പെക്ടർ മർദ്ദിച്ചു

കമ്പംമെട്ട്: ഇടുക്കി കമ്പംമെട്ട് ചെക്ക്പോസ്റ്റിൽ കോവിഡ്  ഡ്യൂട്ടിയിലുള്ള ഹെൽത്ത്‌ ഇൻസ്പെക്ടർ  ആശുപത്രി ജീവനക്കാരെ മർദിച്ചതായി പരാതി. പുറ്റടി സർക്കാർ ആശുപത്രിയിൽ കോവിഡ് ഡ്യൂട്ടിയിലുള്ള ഡോക്ടറടക്കമുള്ള ജീവനക്കാരെയാണ് ഇയാൾ  മർദ്ദിച്ചത്. ഹെൽത്ത്‌ ഇൻസ്പെക്ടർക്കെതിരെ വണ്ടന്മേട് പൊലീസ് കേസെടുത്തു.


കരുണാപുരം ഹെൽത്ത്‌ ഇൻസ്പെക്ടർ ആന്റണിയാണ് ജീവനക്കാരെ മർദ്ദിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ചെക്ക്പോസ്റ്റിലെ ഡ്യൂട്ടിക്കിടെ മദ്യപിച്ച്‌ കാറിലെത്തിയ ആന്റണി പുറ്റടി ആശുപത്രി ക്വാർട്ടേഴ്സിൽ അതിക്രമിച്ചു കയറി. തുടർന്ന് ആശുപത്രിയിലെ മറ്റൊരു ഹെൽത്ത് ഇൻസ്പെക്ടറുമായി ബഹളമുണ്ടാക്കി. ബഹളംകേട്ട് എത്തിയ പുറ്റടിയിലെ ഡോക്ടറെ ഇയാൾ ആക്രമിച്ചു.


ഡോക്ടർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ വണ്ടന്മേട് പോലീസ് ഇയാൾക്കെതിരെ  കേസെടുത്തു. ഇയാൾ വന്ന കാറിനുള്ളിൽ മദ്യക്കുപ്പിയും പാൻമസാല പായ്ക്കറ്റും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. അതിനിടെ പുറ്റടി സർക്കാർ ആശുപത്രി ജീവനക്കാരും ഡോക്ടറും തന്നെ മർദിച്ചുവെന്നാരോപിച്ച്‌ ആന്റണിയും ചികിത്സ തേടി.

Post a Comment

0 Comments