ഇടുക്കിയിൽ ഇന്ന് 11 പേർക്ക് കോവിഡ്; സംസ്ഥാനത്ത് 133 പോസിറ്റീവ് കേസുകൾ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 133 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇടുക്കിയിൽ 11 പേർക്ക് കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്‌തു. ഇടുക്കിയിൽ രോഗം സ്ഥിരീകരിച്ചവരിൽ  ഒരു ആരോഗ്യ പ്രവർത്തകയും ഉൾപ്പെടുന്നു. സംസ്ഥാനത്ത് 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ 3 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ 2 പേര്‍ക്കും എറണാകുളം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ഇടുക്കി ജില്ലയിൽ ഇന്ന്  രോഗം സ്ഥിരീകരിച്ച 11 പേരുടെ വിശദാംശങ്ങൾ ചുവടെ
 ജില്ലയിൽ ഇന്ന് 11 പേർക്ക് കോവിഡ് രോഗം  സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ജൂൺ 19 തിന് കോവിഡ് സ്ഥിരീകരിച്ച കട്ടപ്പന സ്വദേശിയുമായുള്ള സമ്പർക്കത്തിലൂടെയാണ് 2 പേർക്ക് രോഗം  വന്നത്.

1. രാജകുമാരി കുരുവിളാസിറ്റി സ്വദേശി (65). സർജറിക്ക് മുന്നോടിയായി ടെസ്റ്റ്‌ നടത്തിയപ്പോഴാണ് പോസിറ്റീവ് ആയത്.

2.ജൂൺ 6ന് ബഹ്‌റൈൻൽ നിന്നെത്തിയ മാങ്കുളം സ്വദേശിനി  (28).കൊച്ചിയിൽ നിന്നും ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

3.ജൂൺ 6 ന് ചെന്നൈയിൽ നിന്നും വിമാനത്തിൽ കൊച്ചിയിൽ എത്തിയ കാന്തല്ലൂർ മൂന്നാർ സ്വദേശി(35). സ്വന്തം വാഹനത്തിൽ കൊച്ചിയിൽ നിന്നും വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

4.ജൂൺ 9 ന് തമിഴ്നാട്ടിൽ നിന്നും വന്ന കുമളി റോസാപൂക്കണ്ടം സ്വദേശി. ഭാര്യയോടും മകനോടുമൊപ്പം ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

5.കട്ടപ്പന സ്വദേശിനി (31). ലക്ഷണങ്ങൾ ഉള്ളതിനാൽ ജൂൺ 19 തിന് ഭർത്താവിനോടൊപ്പം പോയി കോവിഡ് ടെസ്റ്റ്‌ നടത്തി.  (സമ്പർക്കം )

6.കട്ടപ്പന സ്വദേശിനി (57). ലക്ഷണങ്ങൾ ഉള്ളതിനാൽ ജൂൺ 19 തിന് മകളുടെ  ഭർത്താവിനോടൊപ്പം പോയി കോവിഡ് ടെസ്റ്റ്‌ നടത്തി.(സമ്പർക്കം )

7.കട്ടപ്പന സ്വദേശിനിയായ ആശാ പ്രവർത്തക(43).

8.ജൂൺ 7 ന് വെസ്റ്റ്‌ ബംഗാളിൽ നിന്ന് തൊടുപുഴയിലെത്തിയ തൊടുപുഴ സ്വദേശി (40). അന്യ സംസ്ഥാന തൊഴിലാളികളോടൊപ്പമാണ് തൊടുപുഴയിലെത്തിയത്. വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു.

9.മൂന്നാർ ചൊക്കനാടുള്ള ഒരു കുടുംബത്തിലെ 3 പേർക്ക്. അമ്മയും മക്കളുമാണ്. ജൂൺ 10 നാണ് ഇവർ തമിഴ്നാട്ടിൽ പോയി വന്നത് മാതാവ് (33), എട്ടും ആറും വയസുള്ള 2 പെൺകുട്ടികൾ. മൂവരും വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു.

തൃശ്ശൂര്‍ ജില്ലയില്‍ 16 പേരും പാലക്കാട് 15 പേരും രോഗബാധിതരായി. കൊല്ലം ജില്ലയില്‍ 13 പേര്‍ക്കും, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 9 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 8 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 6 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 5 പേര്‍ക്കുമാണ് ഇടുക്കിക്ക് പുറമെ രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 80 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 43 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 93 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

തൃശൂര്‍ ജില്ലയില്‍ 37 പേരുടെയും, മലപ്പുറം ജില്ലയില്‍ 30 പേരുടെയും (ഒരു തൃശൂര്‍ സ്വദേശി, ഒരു പത്തനംതിട്ട സ്വദേശി), ആലപ്പുഴ ജില്ലയില്‍ 9 പേരുടെയും, കോഴിക്കോട് ജില്ലയില്‍ 5 പേരുടെയും (ഒരു കണ്ണൂര്‍ സ്വദേശി), പത്തനംതിട്ട ജില്ലയില്‍ നാലുപേരുടെയും (ആലപ്പുഴ സ്വദേശി), കോട്ടയം ജില്ലയില്‍ 3 പേരുടെയും, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 2 പേരുടെയും പാലക്കാട് ജില്ലയില്‍ ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. 1490 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 1,659 പേര്‍ ഇതുവരെ കോവിഡ് മുക്തരായി.

കേരളത്തിലെ  വിവിധ ജില്ലകളിലായി 1,43,969 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.  325 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 7 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ തൃക്കോവില്‍വട്ടം, മയ്യനാട്, ഇട്ടിവ, കല്ലുവാതുക്കല്‍, കൊല്ലം കോര്‍പറേഷന്‍, കോട്ടയം ജില്ലയിലെ വാഴപ്പള്ളി, പത്തനംതിട്ട ജില്ലയിലെ മല്ലപ്പുഴശ്ശേരി എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

അതേസമയം 9 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. തൃശൂര്‍ ജില്ലയിലെ അവണൂര്‍, ചേര്‍പ്പ്, തൃക്കൂര്‍, ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി, വാടാനപ്പള്ളി, അളഗപ്പനഗര്‍, വെള്ളാങ്ങല്ലൂര്‍, തോളൂര്‍, കൊല്ലം ജില്ലയിലെ ആദിച്ചനല്ലൂര്‍ എന്നിവയെയാണ് ഹോട്ട്സ്പോട്ടില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 109 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

ALSO READ: തമിഴ്‌ തൊഴിലാളികൾ എത്തുമോ? തോട്ടം മേഖല പ്രതിസന്ധി പരിഹരിക്കാൻ കളക്ടറുടെ നേതൃത്വത്തിൽ യോഗം






Post a Comment

1 Comments

  1. ഇടുക്കിയിൽ എവിടെ ഒക്കെ ആണ് രോഗബാധിതർ എന്ന് വ്യക്തമായി പറയു. ഇടുക്കി വാർത്തകൾക്ക് കുറച്ചു കൂടി പ്രാധാന്യം നൽകുക

    ReplyDelete