മുണ്ടക്കയം: മുണ്ടക്കയത്ത് നാലുവയസുകാരിയെ ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി പിടിയിൽ. ഒന്നരമാസമായി കുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ വൈകുന്നേരം പിടികൂടിയ പ്രതിയുടെ അറസ്റ്റ് ഇന്ന് രാവിലെ പോലീസ് രേഖപ്പെടുത്തി.
നാലു നാലുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചെന്ന കേസിൽ മുണ്ടക്കയം സ്വദേശി അഭിജിത്ത് (20) ആണ് പൊലീസ് പിടിയിലായത്. ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് മാതാപിതാക്കൾ ചോദിച്ചപ്പോഴാണ് കുട്ടി വിവരം തുറന്നു പറഞ്ഞത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന ദേഹ പരിശോധനയിൽ പീഡനം സ്ഥിരീകരിച്ചു.
മൂന്നുമാസം മുമ്പ് വീടിനു സമീപം താമസിക്കാനെത്തിയ കുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രതി. സ്നേഹം നടിച്ച് ഇടയ്ക്കിടെ കുട്ടിയെ വീട്ടിലേക്ക് ഇയാൾ കൊണ്ടുപോകുമായിരുന്നു. ഈ സമയത്താണ് പീഡിപ്പിച്ചതെന്നാണ് വിവരം. രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. മുണ്ടക്കയം സിഐ സി. ഷിബു കുമാറിന്റെ നേതൃത്വത്തില്‍ ആണ് പ്രതിയെ പിടികൂടിയത്.
1 Comments
ഈ തായോ.....കുട്ടനെ എങ്കിലും രക്ഷപെടാൻ അനുവദിക്കരുത്
ReplyDeleteഅവന്റെ ആൻ.....di അറത്തു പട്ടി കിട്ടുകൊടുക്കുക .ആ നാറിക്ക് ഇനി
പൊങ്ങാൻ ആൻ.... di വേണ്ട