കട്ടപ്പനയിൽ ആനകൊമ്പ് വേട്ട

 


കട്ടപ്പന : 
കട്ടപ്പനയിൽ നിന്നും ആനകൊമ്പ് പിടികൂടി . പെരിയാർ ഡിവഷനിലെ ഡപ്യൂട്ടി ഡയറക്ടർ സുനിൽ ബാബുവിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന്  അന്വേഷിച്ച റെയ്ഞ്ച് ഉദ്യോഗസ്ഥർക്ക് ഉപ്പുതറയിലുള്ള ചിറ്റൂർ ബേബി എന്നയാളുടെ കൈയിൽ ആനകൊമ്പ് ഉണ്ടെന്ന് മനസ്സിലാക്കുകയും, ആനകൊമ്പ് വാങ്ങാനെന്ന വ്യാജേന ഫോറസ്റ്റ് ഉദ്യോഗസ്ഥർ
 കോൺടാക്ട്റ്റ് ചെയ്തു.

 


ആനകൊമ്പിന്റെ കച്ചവടം വെള്ളയാംകുടി ഭാഗത്ത് വെച്ച് നടത്താമെന്ന് തീരുമാനിക്കുകയും അയ്യപ്പൻകോവിൽ റെയ്ഞ്ചിലെ ഉദ്യോഗസ്ഥരും , തേക്കടി റെയ്ഞ്ചിലെ ഉദ്യോഗസ്ഥരും സംയുക്തമായി മഫ്തിയിൽ എത്തി  ചിറ്റൂർ ബേബി, കട്ടപ്പന അമ്പലക്കവലയിലുള്ള സജിയേയും കൂട്ടാളികളേയും തന്ത്രപരമായി  പിടികൂടുകയായിരുന്നു. 

ഏകദേശം പത്ത്‌ലക്ഷത്തോളം അടുത്ത് വിലവരുന്ന ആനകൊമ്പിന് ഒരടി നീളം വരും. ആന കൊമ്പ് ഓപ്പറോഷനിൽ തേക്കടി റെയ്ഞ്ച് ഓഫീസർ അനിൽ ബാബു, അയ്യപ്പൻകോവിൽ റെയ്ഞ്ച് ഓഫീസർ റോയി ബി രാജൻ, അയ്യപ്പൻകോവിൽ റെയ്ഞ്ച് ഓഫിസർ, തേക്കടി ഫോറസ്റ്റർ സെബാസ്റ്റിയൻ, സൂരജ്‌ലാൽ ,  ജോജിമോൻ, ചന്ദ്രൻ തുടങ്ങിയവർ നേത്യത്വം നൽകി.


Post a Comment

1 Comments